Actress Kavya Madhavan Summer season Home care Tips

വേനൽക്കാലം വീട് വ്യത്തിയാക്കാൻ പറ്റിയകാലം
വീട് വൃത്തിയാക്കാനും അലങ്കരിക്കാനും വേനൽകാലമാണ് ഏറ്റവും നല്ല കാലം 
+ ആദ്യമായി വീടിനെ എങ്ങനെ റീ അറേഞ്ച് ചെയ്യണമെന്ന ഒരു "സ്കെച്ച്' മനസ്സിൽ പ്ലാൻ ചെയ്യുക. 
+ കർട്ടനുകൾ, കിടക്ക വിരികൾ, തലയണ കവറുകൾ, സോഫാ കവറുകൾ എന്നിവ ഡാർക്ക്, ബ്രൗൺ, റെഡ് കളറുകളിൽ തയ്ക്കുന്നത് ആകർഷകമായിരിക്കും. എങ്കിലും വേനൽ കാലത്തിന് പറ്റിയതല്ല. വെള്ള, ഓഫവൈറ്റ്, പിങ്ക്, ഗ്രീൻ,ലൈറ്റ്ബ്നു തുടങ്ങിയ ലൈറ്റ് കളർ കോട്ടൺ തുണികൾ കൊണ്ട് ഇവ തയ്പ്പിച്ചാൽ വേനൽകാലത്ത് സുഖമേകും. കർട്ടനുകൾ കനം കുറഞ്ഞ (നേർത്ത) തുണികളാൽ തയ്പ്പിച്ചാൽ നല്ല കാറ്റോട്ടം കിട്ടും. 
+ പൊട്ടിയ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള വേണ്ടാത്ത വസ്തുക്കൾ ജനാലകളുടെ അരികിലും വീടിന്റെ മൂലകളിലുമൊക്കെയായി അടുക്കിവെച്ചിട്ടുണ്ടാവും. ആവശ്യമില്ലാത്ത സാധനങ്ങളെടുത്ത് വിറ്റുകളഞ്ഞും, കത്തിച്ചു കളഞ്ഞും അവിടം ഫീയാക്കിയാൽ കാറ്റോട്ടവും സ്ഥലസൗകര്യവും ലഭിക്കും 
+ ജനാലകൾക്ക് വെനീഷ്യൻ ബെന്റ്സ് (venetian blinds) ഘടിപ്പിച്ചാൽ നല്ല കാറ്റോട്ടവും വെളിച്ചവും കിട്ടും, മറവും കിട്ടും. കണ്ണാടികൾക്ക് ഗ്ലാസ് ഫില്ലിങ്ങ് ഒട്ടിക്കാം. ധാരാളം കളറുകളിലും  ഡിസൈനുകളിലും ഇവ ലഭിക്കുന്നതുകൊണ്ട് വീടിന്റെ ചുവരിന് അനുയോജ്യമായ കളർ ഒട്ടിക്കാം.
+ അടുക്കളയുടെ മേശയിൽ വിള്ളലുകൾ ഉണ്ടെങ്കിൽ അത് ശരിയാക്കാൻ പറ്റിയ കാലം വേനൽകാലമാണ്. കിച്ചണിലെ അലമാരകൾ ചിതൽ അരിച്ചിട്ടുണ്ടെങ്കിൽ അവയും ശരിയാക്കാം. 
+ വേനൽകാലത്ത് ഫാൾ സീലിങ്ങ് ഘടിപ്പിക്കാം. ടെറസ്സിൽ ചുണ്ണാമ്പോ, വൈറ്റ് സിമന്റോ പൂശാം. 
+ സോഫാ റീ-സ്റ്റിച്ച് ചെയ്യാവുന്നതാണ്. 
+ കൂളറിൽ നിറച്ച് ഐസ്കബ് ഇട്ടുവെച്ചാൽ കൂളറിന്റെ കാറ്റിന് നല്ല തണുപ്പുണ്ടായിരിക്കും.
+ കൊതുക് അധികമുണ്ടെന്ന് കരുതി വാതിൽ അടച്ചുവെയ്ക്കാതെ അവിടവിടെ ആര്യവേപ്പിന്റെ ഇലകൾ ഇട്ടുവെയ്ക്കുക. കാറ്റുവരും. പക്ഷേ, കൊതുകുകൾ വരില്ല. 
+ വേനൽകാലത്ത് വീട്ടിനകത്ത് ചടഞ്ഞുകൂടാതെ വീടിന്റെ മുറ്റത്ത് അവിടവിടെ കൃത്രിമ പുൽത്തറ വിരിപ്പുകളിട്ട്, കൃത്രിമ വെള്ളച്ചാട്ടം ഉണ്ടാക്കി ചെറിയ പൂത്താട്ടികൾ വെച്ച്, സീരിയൽ ലൈറ്റുകൾ ഘടിപ്പിച്ച് അവിടം മനോഹരമാക്കിയാൽ വീട്ടിലെ ചെറിയ ആഘോഷങ്ങൾ നടത്താനും സുഹൃത്തുക്കൾ തമ്മിൽ ഒത്തുചേരുന്നതിനും ഉപയോഗിക്കാം. 
+ ജനാലകൾ പകൽവേളയിൽ തുറന്നുവെയ്ക്കുക. നല്ല കാറ്റോട്ടം ലഭിക്കും. വീട് വൃത്തിയാക്കുമ്പോൾ, ജനലുകൾ, കതകുകൾ എന്നിവ തുറന്നു വെച്ച് ക്ലീൻ ചെയ്യുക. 
+ വേനൽകാലത്ത് ഉണക്കമണ്ണ് പറക്കുന്നതുകാരണം ധാരാളം പൊടിയുണ്ടാവും. ആഴ്ചയിൽ ഒരിക്കൽ വാക്വം ക്ലീനർ ഉപയോഗിച്ച് വീട് ക്ലീൻ ചെയ്യുക. 
+ എ.സി. വേനൽകാലത്ത് അധികം ഉപയോഗിക്കുമ്പോൾ പെട്ടെന്ന് അത് റിപ്പയർ ആയാൽ വളരെ അധികം ബുദ്ധിമുട്ടേണ്ടിവരും എന്നതുകൊണ്ട് വേനൽകാലം ആരംഭിക്കുന്നതിനുമുമ്പായി വാർഷിക സർവ്വീസ് ചെയ്യിച്ചുവെയ്ക്കുക.
+ വീടിന്റെ അറ്റകുറ്റ പണികൾ ചെയ്യാനുണ്ടെങ്കിൽ അത് വേനൽ കാലത്ത്, അതായത് മഴക്കാലത്തിനു മുമ്പായി പൂർത്തിയാക്കുക. വേനൽകാലത്ത് മാസത്തിലൊരിക്കൽ വീടിന്റെ സീലിങ്ങ്, ജനലുകളുടെ ഗില്ലുകൾ എന്നിവയും വൃത്തിയാക്കേണ്ടതാണ്.



Post a Comment

0 Comments