ആധുനിക ഷോപ്പിംഗ്
ആധുനിക കാലഘട്ടത്തിൽ ഷോപ്പിംഗ് ഒരു സ്റ്റൈലും ശീലവുമാണ്. ഇത് മനസ്സിന് സന്തോഷം തരുന്ന ഒന്നാണെങ്കിലും പലർക്കും സന്താപംകൂടി നൽകുന്നു. കുറെപ്പേർക്ക് ഷോപ്പിംഗ് ഒരു ആവേശമാണ്. ഈ ആവേശമാകട്ടെ പോക്കറ്റ് കാലിയാക്കുക കൂടി ചെയ്യും. അമിതാവേശം ഒരു തരം വൈകല്യമായും മാറാറുണ്ട്.
കാണുന്നതൊക്കെ വാങ്ങിക്കൂട്ടുന്ന ശീലം ചിലരെ വല്ലാതെ സ്വാധീനിക്കാറുണ്ട്. ക്രമേണ ആ ശീലം നിയന്ത്രിക്കാൻ കഴിയാത്തെ അവസ്ഥ വരുന്നു. ഈ വിഭാഗത്തിൽ സ്ത്രീകളാണ് കൂടുതൽ. ഇതിന് കമ്പൾസീവ് ഷോപ്പിംഗ് ഡിസോർഡർ എന്നാണ് പറയുന്നത്. പത്തുപേരിൽ ആറുപേരെങ്കിലും സ്ത്രീകൾ തന്നെ. 19 മുതൽ 45 വയസ്സുവരെ പ്രായമുള്ളവരിൽ നടത്തിയ ഒരു പഠനത്തിൽ 74 ശതമാനം പേരും ഷോപ്പിംഗ് ആവേശമായി കണക്കാക്കുന്നവരാണ്. എന്തെങ്കിലും വാങ്ങിക്കൂട്ടുക എന്നത് ഇക്കൂട്ടർക്ക് സംതൃപ്തി നൽകുന്നു. ആഴ്ചയുടെ അന്ത്യത്തിൽ, ഷോപ്പിംഗ് നടത്തുന്നതാണ് പൊതുവെ സ്ത്രീകൾക്ക് ഇഷ്ടം. - സ്വയംപര്യാപ്തത വന്നതോടെ സ്ത്രീകൾക്കിടയിലുള്ള ഈ ശീലം പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നു. പലരും സാധനങ്ങൾ വാങ്ങാതെ ഷോപ്പുകളിൽ കയറിയിറങ്ങുന്നതും ശീലമാക്കിയിട്ടുണ്ട്. സംഘർഷത്തിൽ നിന്നുള്ള മോചനമാണിതെന്ന് പറയാം .
എന്തുകൊണ്ട് ഷോപ്പ്ഹോളിസം
സാധനങ്ങൾ വാങ്ങിക്കൂട്ടുക എന്നതിനേക്കാൾ ഷോപ്പിംഗ് ശീലത്തിന് മറ്റുചില കാരണങ്ങൾ കൂടിയുണ്ട്. മുഷിവ്, നിരാശാരോഗം, വികാരപരമായ നൈരാശ്യം, തുടങ്ങിയവ ഷോപ്പിംഗ് ശീലത്തിന് കാരണങ്ങളാണ്. അപകർഷതാബോധവും ചിലരെ ഈ ശീലത്തിലേക്ക് പ്രേരിപ്പിക്കുന്നു.
നിർബന്ധിത ഷോപ്പിംഗ് ശീലം
തുടർച്ചയായി നിരാശയ്ക്ക് വിധേയരാകുന്നവരാണ് ഈ അവസ്ഥയ്ക്ക് കീഴടങ്ങുന്നത്. നല്ല ബന്ധങ്ങളുടെ കാര്യത്തിൽ ഇവർക്ക് ശൂന്യത അനുഭവപ്പെടാറുണ്ട്. ആ ശൂന്യത ഇല്ലാതാക്കാനാണ് ഷോപ്പിംഗ് തെരഞ്ഞടുക്കന്നത്. അതുകൊണ്ട് പുരുഷന്മാരെക്കാൾ സ്ത്രീകൾ ഈ ടാപ്പിൽ വീഴുന്നു.
ഇത്തരക്കാർ ജങ്ക്ഫുഡ് കഴിക്കാനും അമിതമായി സാധനങ്ങൾ വാങ്ങിക്കൂട്ടാനുമെല്ലാം താൽപ്പര്യം കാണിക്കുന്നു.
ഷോപ്പ്ഹോളിസത്തെ എങ്ങനെ നിയന്ത്രിക്കാം ?
ഈ ശീലം നിയന്ത്രണത്തിനതീതമാകുമ്പോൾ ഒരു ഡോക്ടറെ കാണുകതന്നെ വേണം. ഇത്തരക്കാർ തങ്ങൾക്കെന്തെങ്കിലും കുഴപ്പമുണ്ടെന്ന് സമ്മതിക്കാറില്ല. യഥാർത്ഥത്തിൽ ഇവർക്ക് കൗൺസിലിംഗ് ആവശ്യമാണ്. ഇവരുടെ വിശ്രമസമയം ഫലപ്രദമായി വിനിയോഗിക്കാൻ കുടുംബത്തിലെ മറ്റുള്ളവർ ശ്രമിക്കേണ്ടതാണ്. സന്തോഷകരമായ മറ്റെന്തെങ്കിലും അവസരം കണ്ടെത്തുകയാണ് വേണ്ടത്. വ്യായാമം, ഗാർഡനിംഗ്, സിനിമകാണുക തുടങ്ങിയ മാർഗ്ഗങ്ങൾ സ്വീകരിക്കുക. ഇത്തരക്കാർ ക്രഡിറ്റ് കാർഡ് ഉപ \യോഗിക്കാതിരിക്കുകയും ഷോപ്പിംഗ് ചാനലുകൾ ദർശിക്കാതിരിക്കുകയും ചെയ്യുന്നതാണ് ഉചിതം.
1 Comments
http://navellovers.peperonity.com
ReplyDeleteVada super